തൃക്കരിപ്പൂർ: ലോക്ക് ഡൗൺ കാലത്ത് അദ്ധ്യാപകരുടെ സർഗവാസനയെ തട്ടിയുണർത്താൻ ചെറുവത്തൂർ ബി .ആർ. സി സംഘടിപ്പിച്ച 'സർഗവസന്ത'ത്തിന് തുടക്കമായി.പ്രശസ്ത ചെറുകഥാകൃത്ത് ടി പി വേണുഗോപാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം .കെ. വിജയകുമാർ ആശംസകളർപ്പിച്ചു. ഉപജില്ലാ പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായി കുട്ടിക്കഥകളുടെ അവതരണം, 'അതിജീവനം' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി, 'ഒരു ജീവി ഒരു ദിവസം ' എന്ന വിഷയത്തിൽ വീഡിയോ നിർമാണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.മത്സരത്തിനുള്ള സൃഷ്ടികൾ മേയ് 2നകം ബിആർസി യിൽ 9446659039 എന്ന വാട്സ് ആപ്പ് നമ്പറിൽ ലഭിക്കേണ്ടതാണ്.