കാസർകോട്: ഉപ്പള അട്ടഗോളിയിൽ 20 ദിവസം പ്രായമായ കുട്ടി ശ്വാസതടസം കാരണം മരിച്ചു. അട്ടഗോളി നവോദയ കോളനിയിലെ രാജേഷ് -കമല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെ ആറുമണിക്ക് അസുഖം വന്ന കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ കോളനിയിലേക്കുള്ള വഴിയരികിൽ കുഞ്ഞിനെ സംസ്‌കരിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ എത്തി തടയുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലെക്ക് മാറ്റുകയും ചെയ്തു. ശ്വാസതടസം മൂലം കുട്ടി മരിച്ചതാണ് പരിസരവാസികളിൽ ഭയമുണ്ടാക്കിയത്. ഇത് കാരണമാണ് മൃതദേഹം മറവ് ചെയ്യുമ്പോൾ ആൾക്കൂട്ടം പ്രതിഷേധിച്ചത്. ഇരുപത് ദിവസം മുമ്പ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കമല കുഞ്ഞിനെ പ്രസവിച്ചത്.