തൃക്കരിപ്പൂർ: മെട്ടമ്മൽ മധുരങ്കൈ സ്വദേശി എം.ടി.പി കുഞ്ഞബ്ദുള്ള (63) കൊവിഡ് ബാധിച്ച് ദുബായിലെ ആശുപത്രിയിൽ നിര്യാതനായി.
പനി ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം.
ദുബായ് മുനിസിപ്പാലിറ്റിയുടെ അധീനതയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഭാര്യ: ജമീല (തായിനേരി). മക്കൾ: നജ്മ, നജീബ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ റഹ്മാൻ, കുഞ്ഞി മൊയ്തീൻ ഹാജി, അലീമ.