kasarcodu-collector

കാസർകോട്: ജില്ലയിലെ മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹം അഭിമുഖം നടത്തിയ ജില്ലാ കളക്ടർ ഡി. സജിത്ത് ബാബുവും നിരീക്ഷണത്തിലായി. കളക്ടറുടെ ഗൺമാനും ഡ്രൈവറും നിരീക്ഷണത്തിലാണ്. കളക്ടറുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ ദൃശ്യ മാധ്യമ പ്രവർത്തകനെ ചികിത്സക്കായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.