കാഞ്ഞങ്ങാട്: മുപ്പത്തിമൂന്ന് വർഷത്തെ അദ്ധ്യാപനവൃത്തിക്കു ശേഷം നിർമ്മല സ്ക്കൂളിന്റെ പടിയിറങ്ങിയത് തന്റെ അവസാന മാസത്തെ ശമ്പളം കൊവിഡ്- 19 പ്രതിരോധ ഫണ്ടിലേക്ക് നൽകിക്കൊണ്ട് .തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ അദ്ധ്യാപികയാണ് നിർമ്മല . ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ പി.നാരായണന്റെ ഭാര്യയാണ് ഇവർ.

പ്രിയപ്പെട്ട അദ്ധ്യാപിക പടിയിറങ്ങുമ്പോൾ നല്ല യാത്രയയപ്പ് നൽകാൻ കഴിയാത്ത വിഷമത്തിലായിരുന്നു അദ്ധ്യാപകരും വിദ്യാർത്ഥികളും. ഒരു മാസത്തെ ശമ്പളമടങ്ങിയ ചെക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശനെ ഏൽപ്പിച്ചു.നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, കെ.എസ്.ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സുജാത, അഡ്വ. പി.നാരായണൻ എന്നിവർ സംബന്ധിച്ചു.