കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനവും പരിശീലനവും നൽകി വരുന്ന സ്‌പെഷ്യൽ സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ്) സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ നൽകി.

എറണാകുളം ജില്ലാ കളക്ടറേറ്റിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന് പിറവം സ്‌നേഹ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥി അരുൺരവിയാണ് അരലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. എറണാകുളം ജില്ലാ കലക്ടർ സുഹാസ്, പെയ്ഡ് സംസ്ഥാന പ്രസിഡന്റ് കെ.എം.ജോർജ്ജ്, കെ.സി.രവി, യോനാൻ ആപ്പിള്ളി, സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസർ ജോൺ ജോഷി തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂൾ കോമ്പൗണ്ടുകളിൽ പച്ചക്കറി കൃഷി നടത്താനാവശ്യമായ വിത്ത് സൗജന്യമായി ലഭ്യമാക്കാനാവശ്യമായ നിവേദനം തൽസമയം പെയ്ഡ് ഭാരവാഹികൾ കൃഷി മന്ത്രി സുനിൽകുമാറിന് നൽകുകയുണ്ടായി.

പടം: പെയ്ഡ് സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അര ലക്ഷം രൂപയുടെ ചെക്ക് പിറവം സ്‌നേഹ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥി അരുൺ രവി കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന് കൈമാറുന്നു