കാഞ്ഞങ്ങാട്: ആനന്ദാശ്രമം ഹരിപുരം മാളത്തുംപാറയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ രാധ (58) നിര്യാതയായി. പരേതരായ പള്ളത്താന്റെയും ചോമുവിന്റേയും മകളാണ്. മക്കൾ: മധു (ഒട്ടോ ഡ്രൈവർ, പെരിയ), മോഹനൻ, ഗണേശൻ (ഇരുവരും ഷാർജ). മരുമക്കൾ: ബീന (കാഞ്ഞിരപ്പൊയിൽ), ഉഷ.എം (സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, കാഞ്ഞങ്ങാട്), രേഷ്മ (കനകപ്പള്ളി). സഹോദരങ്ങൾ: ബാലൻ (കുറ്റിക്കോൽ), നാരായണൻ, നാരായണി, കുഞ്ഞിരാമൻ, സതീശൻ (എല്ലാവരും ആയംപാറ).