കാഞ്ഞങ്ങാട്: ബാവനഗർ കാപ്പിൽ വെള്ളക്കെട്ടിലെ ചതുപ്പിൽ വീണ് ഒരു കുടുംബത്തിൽപ്പെട്ട മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. നൂറുദ്ദീന്റെ മകൻ ബാഷിർ (4), നാസറിന്റെ മകൻ അജ്നാസ് (6), സാമിറിന്റെ മകൻ നിഷാദ് (6) എന്നിവരാണ് മരിച്ചത്.

ഒരു വീട്ടിലാണ് മൂന്നു കുട്ടികളും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. വൈകിട്ട് കളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് കുട്ടികളെ ചതുപ്പിൽ മുങ്ങിയ നിലയിൽ കണ്ടത്. മഗ്‌രിബ് നിസ്കാരത്തിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അജ്നാസും നിഷാദും കടപ്പുറം പി.പി .ടി.എസ് എൽ. പി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളാണ്.