corona-virus

കോഴിക്കോട്: കൊവി‌ഡ്-19 പ്രതിരോധ ചികിത്സയിൽ നിന്ന് ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കുന്നതായി ഹോമിയോ ഡോക്ടർമാർ. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോപ്പതി മരുന്ന് നൽകാനുള്ള കേന്ദ്ര ആയുഷ് വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാനും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. അലോപ്പതി വൈദ്യശാസ്ത്രത്തിൽ വൈറസ് രോഗത്തിന് മരുന്നില്ലെങ്കിലും ഹോമിയോപ്പതിയിലെ മരുന്നുകൾ ജനങ്ങൾക്ക് കൊടുക്കാൻ തയ്യാറാകണമെന്ന് കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ സേട്ട്,

മെഡിക്കൽ കൗൺസിൽ മുൻ മെമ്പർ ഡോ.പി. ഗോപിനാഥ്, ഡോ.എസ്. പ്രേംപ്രകാശ്, സി.കെ. തിലക്, ഡോ. കെ.സജി, ഡോ.സുമേഷ്, ഡോ.കെ.പി.റോഷൻ എന്നിവർ ആവശ്യപ്പെട്ടു.
2009- 10 കാലഘട്ടത്തിൽ ക്യൂബയിലുണ്ടായ ഇൻഫ്ലുവൻസ രോഗത്തിന് ഹോമിയോ മരുന്ന് ഗുണം ചെയ്തിരുന്നു. 1999-2004 കാലഘട്ടത്തിൽ മധ്യപ്രദേശിൽ ജപ്പാൻ ജ്വരത്തെ ഹോമിയോ ചികിത്സ ഫലപ്രദമായി പ്രതിരോധിച്ചു. കേരളത്തിൽ ജപ്പാൻ ജ്വരം, ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്ക് ഹോമിയോ ചികിത്സ ഗുണം ചെയ്തിട്ടുണ്ട്. സർക്കാർ നിയന്ത്രണങ്ങൾ നിലനിർത്തികൊണ്ടുതന്നെ കേന്ദ്ര ആയുഷ് വകുപ്പ് പ്രഖ്യാപിച്ച മരുന്നുകൾ എല്ലാ ജനങ്ങൾക്കും നൽകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.