കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ജീവനക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒരു മാസത്തെ ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വൈറസ് ബാധ ഉണ്ടാക്കിയ ദുരിതങ്ങളുടെ ആഘാതം എത്ര മാത്രമുണ്ടെന്ന് വിലയിരുത്തുന്നതിന് മുമ്പ് ധൃതി പിടിച്ചെടുത്ത തീരുമാനം പ്രതിഷേധാർഹമാണ്. സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പരമാവധി സംഭാവന ചെയ്യാൻ അദ്ധ്യാപകരും ജീവനക്കാരും തയ്യാറാണ്. ജീവനക്കാരിലെ പ്രയാസമനുഭവിക്കുന്നവരെക്കൂടി പരിഗണിച്ച് ഓപ്ഷൻ നൽകാനുള്ള അവസരമുണ്ടാക്കണം. കൊവിഡ് - 19 ഫണ്ടിന് പ്രത്യേക അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുകയും വേണം.
എല്ലാ അദ്ധ്യാപകർക്കും ജീവനക്കാർക്കും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജനാധിപത്യ രീതിയിൽ സാലറി ചലഞ്ചിൽ പങ്കാളികളാവാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്ന് യൂണിയൻ സംസ്ഥാന ഭാരവാഹികളായ കെ.ടി.അബ്‌ദുൾ ലത്തീഫ്, സി.ടി.പി.ഉണ്ണിമൊയ്തീൻ, ഡോ.എസ്. സന്തോഷ്‌കുമാർ എന്നിവർ ആവശ്യപ്പെട്ടു.