online-application

കോഴിക്കോട്: ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും ആശങ്കകളും കൊവിഡ് -19 ജാഗ്രത പ്രോഗ്രസീവ് ആപ്ലിക്കേഷൻ വഴിയോ കളക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയോ കൺട്രോൾ റൂം മുഖനയോ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു. പരാതികളിലും അപേക്ഷകളിലും ഉടൻ നടപടി ഉണ്ടാകും.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ഓൺലൈനായി 1656 പരാതികളാണ് ഇതിനകം ലഭിച്ചത്. കളക്ടർ കോഴിക്കോട് ഫേസ് ബുക്ക് പേജിൽ 1496 പരാതി ലഭിച്ചപ്പോൾ കൊവിഡ് - 19 ജാഗ്രത പ്രോഗ്രസീവ് അപ്ലിക്കേഷൻ വഴി 160 പരാതികളും ലഭിച്ചു. ഫേസ് ബുക്ക് വഴി ലഭിച്ചതിൽ 1405 പരാതികളും ആപ്ലിക്കേഷൻ വഴി ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചിട്ടുണ്ട്. ആകെ 1565 പരാതികൾക്ക് പരിഹാരം കണ്ടു. ഇവയിൽ 1454 എണ്ണം ജില്ലയ്ക്കകത്തെ പ്രശ്‌നങ്ങളും 69 എണ്ണം ജില്ലക്കു പുറത്തുള്ള വിഷയങ്ങളും 39 എണ്ണം അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഇതുകൂടാതെ കോഴിക്കോടൻ ഹെൽപ്പ് ഡെസ്‌ക് വഴിയും അതിഥി ഹെല്പ് ഡെസ്‌ക് വഴിയും നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നത്. ഇവയെല്ലാം സമയ ബന്ധിതമായി പരിഹരിക്കുന്നുണ്ട്.

സഹായം അഭ്യർത്ഥിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി
https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദർശിക്കാം. ജില്ലാ കൺട്രോൾ റൂം നമ്പർ 0495 2371002 മുഖേനയും പരാതികൾ അറിയിക്കാം.