
വടകര: കൊവിഡ്-19 വ്യാപനം തടയുന്നതിന് നടപ്പാക്കിയ ലോക്ക് ഡൗണിൽ വീട്ടിൽ കഴിയുന്ന കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ പച്ചക്കറി വിതരണം. ആവിക്കര കുരുക്ഷേത്ര ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിലാണ് പച്ചക്കറി വിതരണം നടത്തുന്നത്. ഗ്രാമീണ മേഖലകളിൽ പച്ചക്കറിക്ക് തീവിലയും ക്ഷാമവും നേരിടുന്ന സമയത്താണ് ജൈവ പച്ചക്കറിയടക്കം വീട്ടിലെത്തിക്കുന്നത്. 12 തരം പച്ചക്കറി അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. അഴിയൂർ പഞ്ചായത്തിലുള്ളവർക്ക് പച്ചക്കറി കിറ്റ് വീടുകളിൽ എത്തിച്ചു കൊടുക്കുമെന്ന് സമിതി ഭാരവാഹികളായ വി.പി.കെ അനിൽകുമാർ , കെ.കെ. ബീജീഷ് എന്നിവർ അറിയിച്ചു. ഫോൺ. 7034014558.