ചേളന്നൂർ: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചേളന്നൂർ എസ്.എൻ കോളേജ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിൽപരം മാസ്‌കുകൾ നിർമ്മിച്ച് പൊതുസ്ഥാപനങ്ങൾക്ക് നൽകി. ചേളന്നൂർ പഞ്ചായത്ത് കാര്യാലയം, പ്രാഥമികാരോഗ്യ കേന്ദ്രം, വനിത സഹകരണ സൊസൈറ്റി , വനിത സഹകരണ സൊസൈറ്റി, ബാങ്കുകൾ എന്നിവയ്ക്കാണ് മാസ്കുകൾ കൈമാറിയത്.
പ്രിൻസിപ്പൽ ടി.ദേവപ്രിയ, വാർഡ് മെമ്പർ പി.കെ.കവിത, ഡോ.മായാദേവി, ഡോ.കെ.ആർ.ലസിത, ഡോ.ഇ.എസ്.അഭിലാഷ, ഡോ.എൻ.അനുസ്മിത, പി. ഷംനാദ് എന്നിവർ വിതരണത്തിന് നേത്യത്വം നൽകി.