കോഴിക്കോട്: ഉമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ പന്ത്രണ്ടുകാരൻ ഷാൾ കഴുത്തിൽ കുരുക്കി വീട്ടിൽ ജീവനൊടുക്കി. ഇതു കണ്ട് മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു. താമരശ്ശേരിയ്ക്കടുത്ത് കന്നുട്ടിപ്പാറയിലെ ചക്കച്ചാട്ടിൽ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് സംഭവം.
ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൾ ജലീലിന്റെ മകൻ മുഹമ്മദ് ബാസിമിനെ ഇന്നലെ രാവിലെ 11 മണിയോടെയാണ് വീട്ടിനകത്ത് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തൊട്ടുപിറകെ ജലീലിന്റെ പിതാവ് അലവി ഹാജി (68) കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ താമരശ്ശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് അലവി ഹാജിയുടെ മരണകാരണം.
മുഹമ്മദ് ബാസിം കൈതപ്പൊയിൽ മർക്കസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്.
നൗഷിദയാണ് മാതാവ്. സഹോദരങ്ങൾ: ഫാത്തിമ, നസ്‌റീൻ, റാസിം.അലവി ഹാജിയുടെ ഭാര്യ നഫീസ. മറ്റു മക്കൾ: ഇക്ബാൽ, സൽമത്ത്, ഹാജിറ, അഫ്സത്ത്.