dog

പേരാമ്പ്ര: പെരുവണ്ണാമൂഴി ഇറിഗേഷൻ ക്യാന്റീന് സമീപത്തെ ഉപയോഗശൂന്യമായ സെക്യൂരിറ്റി റൂമിൽ ദിവസങ്ങളായി പട്ടിണിയിലായിരുന്ന നായക്കും ആറ് കുട്ടികൾക്കും മൃഗസ്‌നേഹിയായ ശ്രീധരൻകുട്ടി പെരുവണ്ണാമുഴിയുടെ (കുഞ്ഞ്) നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചു. കൊവിഡിനെ തടയുന്നതിന്റെ ഭാഗമായി പൂട്ടിയ പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തോട് ചേർന്നാണ് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളും അവർക്ക് കാവലിരിക്കുന്ന അമ്മയും കഴിഞ്ഞിരുന്നത്. വിനോദ സഞ്ചാര കേന്ദ്രവും സമീപങ്ങളിലെ ഓഫീസുകളും അടച്ചതോടെ ഇവിടെ ആരും എത്താതായി.

ഇന്നലെ രാവിലെയാണ് മൃഗസ്‌നേഹിയായ ശ്രീധരൻകുട്ടി പട്ടിയെയും കുട്ടികളെയും കാണുന്നത്. തുടർന്ന് ശ്രീധരൻകുട്ടിയും പൊതുപ്രവർത്തകനായ കെ.ജി. രാമനാരായണനും ചേർന്ന് ഇവയ്‌ക്ക് പാലും ബിസ്‌ക്കറ്റും നൽകി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയെ വിവരമറിയിച്ചതിനെ തുടർന്ന് കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് പൊതിച്ചോറും എത്തിക്കുന്നുണ്ട്.