അത്തോളി: കൊവിഡ് -19 ലോകത്താകെ പടരുമ്പോൾ നാടിന്റെ വിശപ്പകറ്റാൻ അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ സാന്ത്വനചെപ്പും. ആയിരം പേർക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ദൗത്യമേറ്റെടുത്ത് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഒറ്റ ദിവസം കൊണ്ട് 28000 രൂപ നൽകി. സമാഹരിച്ച തുക കൺവീനർ ജാസ്മിൻ ക്രിസ്റ്റ ബെൽ, പി.ടി.എ പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ എന്നിവർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രന് കൈമാറി. മുമ്പും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ പരിപാടികൾ സാന്ത്വനചെപ്പ് നടത്തിയിട്ടുണ്ട്. വിദ്യർത്ഥികൾക്ക് എല്ലാ വർഷവും സാമ്പത്തിക സഹായം, ആഘോഷാവസരങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയവ ഈ കൂട്ടായ്മയുടെ മാതൃകാ
പ്രവർത്തനങ്ങളാണ്. പ്രളയകാലത്ത് പഠനോപകരണങ്ങൾ ശേഖരിച്ച് നൽകിയിട്ടുണ്ട്. പ്രകാശ് രാമത്ത്, അനിൽകുമാർ, ഒ.കെ.മനോജ് എന്നിവരും പങ്കെടുത്തു.