മുക്കം: കമ്മ്യൂണിറ്റി കിച്ചണിന് സഹായവുമായി സന്നദ്ധ പ്രവർത്തകർ രംഗത്ത്. അക്ഷയശ്രീ പ്രവർത്തകർ അമ്പലക്കണ്ടി വയലിൽ നിന്ന് ശേഖരിച്ച വാഴത്തട്ട മുക്കം റിജിനൽ ഫെഡറേഷൻ സെക്രട്ടറി ശശി വെണ്ണക്കോട് മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞന് കൈമാറി. പി.ടി.ബാബു, യദു വിജയൻ, രമേശ് കച്ചേരി, പി.ടി.വിജയൻ, ടി.പ്രസാദ്, പി.ഗിരിഷ് എന്നിവർ സംബന്ധിച്ചു.