കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൺ ശൃംഖലയിൽ കൊല്ലം പിഷാരികാവ് ദേവസ്വവും കണ്ണിയായി. വിവിധ സ്ഥാപനങ്ങളിലേക്ക് ഇരുന്നൂറോളം പൊതിച്ചോർ നൽകുന്നതിനു പുറമെ പരിസരത്തെ ഏതാനും പേർക്കു കൂടി ഭക്ഷണമെത്തിക്കുന്നുണ്ട്. ക്ഷേത്രം ഊട്ടുപുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ട്രസ്റ്റിബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, ബോർഡ് അംഗങ്ങളായ ഇളയിടത്ത് വേണുഗോപാൽ, വാഴയിൽ ബാലൻ നായർ, ടി.കെ.രാജേഷ്, പ്രമോദ് തുന്നോത്ത്, സുധീഷ് ആനപ്പടിക്കൽ, എക്‌സിക്യൂട്ടിവ് ഓഫീസർ വേണു എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.