
കരുമല: സേവാഭാരതി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും മരുന്നുകളും നൽകി. കരുമല, എകരൂൽ, ഉണ്ണികുളം എന്നിവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലായി 250 മാസ്‌കുകൾ വിതരണം ചെയ്തതിനു പുറമെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രവും ഒരുക്കി. സേവാഭാരതി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുല്ലോളി വിജയൻ, സെക്രട്ടറി ടി.പി.ശ്രീജിത്ത്, പി.ഗിരീഷ്, എം.കെ.വേണുഗോപാലൻ, സി.പി.നന്ദനൻ എന്നിവർ നേതൃത്വം നൽകി.