കുറ്റ്യാടി: കടുത്ത വേനലിൽ നാടും നഗരവും വരളുമ്പോൾ പറവകൾക്ക് വീടുകളിൽ ദാഹജലമൊരുക്കി കെ.എസ്.യു പ്രവർത്തകർ. കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാരുണ്യ പ്രവർത്തനം. ദാഹജലത്തിനായി അലയുന്ന പക്ഷി -മൃഗാദികൾക്ക് ജീവനായി ഒരു തുള്ളി ജലം എന്ന സന്ദേശമാണ് കെ.എസ്.യു ലക്ഷ്യംവയ്ക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഹുൽ ചാലിൽ, അമൃത് ബാബു, ഹരികൃഷ്ണൻ എള്ളിൽ, ഗോകുൽ കൂരാറ എന്നിവർ നേതൃത്വം നൽകി.