aiyf

കുറ്റ്യാടി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അയ്യായിരത്തോളം മാസ്ക്കുകൾ നൽകി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടി.സുരേഷിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.അനൂപ് ബാലഗോപാൽ ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ എൻ.പി.സുജിത്ത്, സി.രജീഷ് , കൊവിഡ് -19 നോഡൽ ഓഫീസർ ഡോ.ആർ.നിർമ്മൽ, ആശുപത്രി വികസന സമിതി അംഗം വി.ബാലൻ എന്നിവർ സംബന്ധിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ, വേളം ഗ്രാമപഞ്ചായത്ത് ഓഫീസ്, വേളം പ്രാഥമിക ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി കിച്ചൺ, പെരുവയൽ വാർഡ് സന്നദ്ധ സേന, ക്ഷീര സംഘം, നെല്ല് കൊയ്ത്ത് തൊഴിലാളികൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കും സംഘങ്ങൾക്കും മാസ്ക്ക് വിതരണം ചെയ്തിട്ടുണ്ട്. തുടർ ദിവസങ്ങളിലും മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിൽ മാസ്ക്ക് വിതരണം ചെയ്യും. വിവിധ സ്ഥലങ്ങളിൽ ജലീഷ് കരുവോത്ത്, കെ.എം.രാജീവൻ, പി.സുനിൽകുമാർ, ഇ. മനോജ്, ഒ.പി.സുനിൽ, സി.എം.ശ്രീരാഗ് എന്നിവർ മാസ്ക്കുകൾ കൈമാറി.