പേരാമ്പ്ര: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ പേരാമ്പ്രയിൽ ഹോർട്ടി കോർപ്പ് പച്ചക്കറി വിപണന കേന്ദ്രം ഇന്നുമുതൽ ആരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൈതോത്ത് റോഡിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. സ്ഥലം എം. എൽ. എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അഭ്യർത്ഥന പ്രകാരം കൃഷി മന്ത്രി സുനിൽ കുമാർ നൽകിയ നിർദ്ദേശം അനുസരിച്ചാണ് പച്ചക്കറി വിപണ കേന്ദ്രം യാഥാർത്ഥ്യമാവുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികളാണ് മിതമായ വിലയിൽ വിൽക്കുന്നത്.