പേരാമ്പ്ര: കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആതുരസേവന മേഖലയിലുള്ളവർക്കും, അവശ്യ സർവീസ് സർക്കാർ സർവീസിലുള്ളവർക്കും സന്നദ്ധ പ്രവർത്തകർക്കും മാസ്‌ക്കുകൾ സൗജന്യമായി വിതരണം ചെയ്യുന്ന നെസ്റ്റിന്റെ 'ഞങ്ങളും കൂടെയുണ്ട് പദ്ധതി"യ്‌ക്ക് തുടക്കം. പേരാമ്പ്രയിലെ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നെസ്റ്റ്, പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണ സംഘം ഡ്രസ് മേക്കിംഗ് യൂണിറ്റിലൂടെയാണ് മാസ്ക്ക് നിർമ്മിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നെസ്റ്റ് ചെയർമാൻ കെ. സജീവൻ, ജനറൽ സെക്രട്ടറി സി. സുജിത്, വൈസ് ചെയർമാൻ കെ.കെ. പ്രേമൻ എന്നിവർ ചേർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഡോ. രാഘവേന്ദ്രയ്ക്ക് മാസ്‌ക്ക് കിറ്റ് നൽകി നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.എം. ശശീന്ദ്രകുമാർ പങ്കെടുത്തു. തുടർന്ന് ആശുപത്രിയിലെത്തിയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസ്‌ക്ക് നൽകി.