നരിക്കുനി: എടക്കരയിലെ കാൻസർ രോഗിയ്ക്ക് മരുന്നെത്തിച്ച് നരിക്കുനി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മാതൃകയായി. മരുന്ന് വാങ്ങാനാവാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ടന്ന് വീട്ടുകാർ അറിയിച്ചതോടെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസിന്റെ നിർദ്ദേശപ്രകാരം സി.കെ.പ്രേംജിത്ത്, കെ.പി.രാജേഷ് എന്നിവർ ബൈക്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ മെഡിക്കൽ ഷോപ്പിൽ നിന്നു മരുന്ന് വാങ്ങി എത്തിക്കുകയായിരുന്നു. മുടങ്ങാതെ കഴിക്കാൻ മരുന്ന് കൃത്യസമയത്ത് എത്തിച്ചതിന് വീട്ടുകാർ ഇരുവരെയും കടപ്പാട് അറിയിച്ചു.