fund

രാമനാട്ടുകര​: നഗരസഭകളുടെ വാർഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ രാമനാട്ടുകര സംസ്ഥാനത്ത് ഒന്നാമത്. മുക്കം നഗരസഭയാണ് ​രണ്ടാം സ്ഥാനത്ത്. രാമനാട്ടുകര വാർഷിക പദ്ധതികൾ നൂറ് ശതമാനവും പൂർത്തിയാക്കിയപ്പോൾ സമീപത്തെ നഗരസഭയായ ഫറോക്ക് ജില്ലയിൽ ഏറ്റവും പിന്നിലാണ്. സംസ്ഥാനത്തെ 87 മുൻസിപ്പാലിറ്റികളിൽ ഫറോക്കിന്റെ സ്ഥാനം 68 ആണ്.

2019-20 സാമ്പത്തിക വർഷം പദ്ധതി വിഹിതമായി 3.83 കോടിയാണ് രാമനാട്ടുകരക്ക് ലഭിച്ചത്. ഇതിൽ 2.85 കോടിയും ചെലവഴിച്ചു . 1.79 കോടി രൂപ പൂർത്തിയാക്കിയ പ്രവർത്തികളുടെ ബില്ല് പാസാക്കുന്നതിന് ട്രഷറിയിൽ സമർപ്പിച്ചു. രൂപീകരിച്ച് നാലാമത്തെ വർഷമാണ് പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ രാമനാട്ടുകര നഗരസഭ ഒന്നാമതെത്തിയത്. ഫറോക്ക് നഗരസഭയുടെ വാർഷിക പദ്ധതി വിഹിതം 9.77കോടിയായിരുന്നു. ഇതിൽ 41.72 ശതമാനം ബില്ല് മാത്രമാണ് മാറിയത്. ട്രഷറിയിൽ സമർപ്പിച്ച 2.85 കോടിയുടെ ബില്ല് പാസായാൽ പോലും 6.27കോടി രൂപയാണ് ചെലവാക്കാനാവുക. ഇത് പദ്ധതി വിഹിതത്തിൻ്റെ 64ശതമാനം മാത്രമെ വ​രൂ.

മാർച്ച് 31നകം പദ്ധതി വിഹിതം പൂർണമായി ചെലവഴിക്കാൻ കഴിയാത്തതിനാൽ 3.50 കോടി രൂപയാണ് ഫറോക്ക് നഗരസഭയ്‌ക്ക് നഷ്ടമാകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥനത്ത് തന്നെ ഏറെ മുന്നിലായിരുന്നു ഫറോക്ക്.