kunnamangalam-news

കുന്ദമംഗലം: കുന്ദമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ രണ്ടിടത്തു നിന്നായി 90 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. കക്കാട് പടിഞ്ഞാറെ കാരശ്ശേരിയിലെ ആൾസഞ്ചാരമില്ലാത്ത ഇടവഴിയിൽ നിന്ന് റേഞ്ച് ഇൻസ്‌പെക്ടർ എസ്. അനിൽകുമാറും പാർട്ടിയും 50 ലി​റ്റർ വാഷ് കണ്ടെടുക്കുകയായിരുന്നു. പൂളക്കോട് പാലച്ചോട്ടിൽ ഭാഗത്ത് നെടുങ്കണ്ടത്തിൽ പറമ്പിൽ ആൾതാമസമില്ലാത്ത വീടിന് സമീപത്ത് നിന്ന് 40 ലി​റ്റർ വാഷ് പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസും പാർട്ടിയുമാണ് പിടിച്ചെടുത്തത്.