azhiyur

വടകര: കൊവിഡ് -19 മുൻകരുതലിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഡെപ്യൂട്ടി കളക്ടർ ടി. ജിനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ, തഹസിൽദാർ കെ.കെ.രവീന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി.റനീഷ് എന്നിവർ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം, അഴിയൂർ ചുങ്കത്ത് പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ്, കമ്മ്യൂണിറ്റി കിച്ചൺ, റേഷൻ വിതരണം, പഞ്ചായത്തിലെ പാസ് വിതരണം എന്നിവ പരിശോധിച്ചു. പഞ്ചായത്തിലെ പെൻഷൻ, റേഷൻ വിതരണവും ജിനിൽകുമാർ വിലയിരുത്തി.