photo

ബാലുശ്ശേരി: ലോക്ക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ സേവനം ചെയ്യുന്ന പത്ര വിതരണക്കാരെ ബാലുശ്ശേരി ബാപ്പൂജി ട്രസ്റ്റ് ആദരിച്ചു. ബാലുശ്ശേരിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്ര വിതരണ രംഗത്ത് 31 വർഷം പൂർത്തിയാക്കിയ കേരളകൗമുദി പനങ്ങാട് ഏജന്റ് കെ.കെ. ബാബുവിന് ഗാന്ധിജിയുടെ ജീവചരിത്രവും ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി വിത്തുകളും നല്കി ബാപ്പുജി ട്രസ്റ്റ് ഖജാൻജി ഫൈസൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഏരിയയിൽ പത്ര വിതരണം ചെയ്യുന്ന 13പേരെയാണ് തിരഞ്ഞെടുത്തത്. ഭരതൻ പുത്തൂർ വട്ടം, കുന്നോത്ത് മനോജ് , കേരളകൗമുദി ബാലുശ്ശേരി ഏജന്റ് കെ.ഷൈജു എന്നിവർ സംബന്ധിച്ചു.