കൽപ്പറ്റ: വേനൽമഴയും കാലവർഷവും അടുത്തതോടെ വയനാട് ജില്ലയിലെ നേന്ത്രവാഴ കർഷകർ ആശങ്കയിൽ. വാഴയ്ക്ക് താങ്ങായി ഉപയോഗിക്കുന്ന വള്ളിയും കയറും ലഭിക്കുന്ന ഹാർഡ്‌വെയർ കടകൾ ലോക്ക്ഡൗണിനെ തുടർന്ന് തുറക്കാത്തതാണ് കാരണം. ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് വയനാട്ടിൽ പ്രധാനമായും നേന്ത്രവാഴകൃഷി വിളവെടുപ്പ്. ഈ സമയത്ത് മുഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടാവുകയും വൻതോതിൽ കൃഷി നാശം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും മുപ്പത് കോടിയിലധികം രൂപയുടെ കൃഷി നാശമാണ് വയനാട്ടിലുണ്ടായത്. കായ്ഫലം കഴിഞ്ഞതും കേട് വന്നതുമായ കവുങ്ങ് മുറിച്ച വലിയ താങ്ങുമരത്തിൽ വള്ളിയും കയറും ഉപയോഗിച്ചാണ് വാഴ വലിച്ചു കെട്ടുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ കടകൾ തുറക്കുന്നുണ്ടെങ്കിലും കേര വള്ളിയും കയറും വി​ൽക്കുന്ന കടകൾ തുറക്കുന്നി​ല്ല.

മുറിച്ചിട്ട കവുങ്ങുകൾ കൃഷിയിടത്തിലേക്ക് കൊണ്ടുവരാനാകാതെയും ബുദ്ധിമുട്ടുന്നുണ്ട്. മുറിച്ചിട്ട കവുങ്ങുകൾ നശിച്ചുപോവുകയും ചെയ്യും.