fair

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കായി കേരളാ ഫയർ സർവിസ് അസോസിയേഷൻ നാദാപുരം യൂണിറ്റ് അംഗങ്ങൾ മുട്ട, ബ്രഡ്, പഴം തുടങ്ങിയവ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രൻ ഏറ്റുവാങ്ങി. അസോസിയേഷൻ മേഖലാ പ്രസിഡന്റ് ഷൈനേഷ് മൊകേരി, യൂണിറ്റ് പ്രസിഡന്റ് ഷിജേഷ്, മേഖലാ കമ്മിറ്റി അംഗം ജിജിത്, യൂണിറ്റ് കൺവീനർ സന്തോഷ്, ട്രഷറർ ഷിഗിലെഷ്, വിജേഷ്, വിവേക് തുടങ്ങിയവർ സംബന്ധിച്ചു.

കൊവിഡ് - 19 പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അഗ്നിശമന സേനാവിഭാഗം കഴിഞ്ഞ ദിവസങ്ങിൽ കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലത്തിലെ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കിയതിനു പുറമെ വീടുകളിൽ മരുന്നുകളും മറ്റും എത്തിക്കാനും രംഗത്തെത്തിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ 101 ൽ വിളിച്ച് നേനയുടെ സഹായം തേടാം.