മാനന്തവാടി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ആശുപത്രി പൂർണ്ണ സജ്ജമാണെന്ന് ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ള പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരു അവർ. മുഴുവൻ ജീവനക്കാരുടെയും ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. പി പി ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വെന്റിലേറ്ററുകൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും, ആശുപത്രിയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണുമെന്നും കലക്ടർ പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് എ.പി.ദിനേഷ് കുമാർ, കൊവിഡ് 19 ജില്ലാ നോഡൽ ഓഫീസർ ഡോ: പി.ചന്ദ്രശേഖരൻ, ആർ.എം.ഒ ഡോ: സി.സക്കീർ, ജില്ലാ മാസ് മീഡീയ ഓഫീസർ കെ.ഇബ്രാഹിം എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു, തുടർന്ന് മാനന്തവാടി നഗരസഭ ആരംഭിച്ച കമ്മ്യുണിറ്റി കിച്ചനും കളക്ടർ സന്ദർശിച്ചു.