img202004

മുക്കം: മുക്കം നഗരസഭ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി നാടൊന്നാകെ. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമെല്ലാം നാട്ടുകാരുടെ വകയായി എത്തുകയാണ്. പലവ്യഞ്ജനങ്ങൾ നൽകാൻ കഴിയാത്തവർ പണം നൽകിയും സഹായിക്കുന്നു. കാഞ്ഞിരമൂഴി രവിപുരം ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി പണം സംഭാവന നൽകി. ഭാരവാഹികളായ ആനന്ദകുമാർ പാറക്കൽ, രാജൻ കോട്ടോൽ, പി.വിജിൻ, എം.കെ.പ്രജീഷ് എന്നിവർ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെത്തി തുക കൈമാറി. പട്ടികജാതി സഹകരണ സംഘം അരി നൽകി. സംഘം പ്രസിഡന്റ് പി.ടി.ബാബു മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാറിന് അരി കൈമാറി. മുക്കം മേഖല സഹകരണ സംഘം പച്ചക്കറികളും പലവ്യഞ്ജനങ്ങളും നൽകി. സംഘം പ്രസിഡന്റ് ദിപു പ്രേംനാഥിന്റെ നേതൃത്വത്തിൽ ജീവനക്കാർ ഉൽപ്പന്നങ്ങൾ കൈമാറി.