കോഴിക്കോട്: ലോക്ക് ഡൗൺ സാഹചര്യത്തിൽ ജില്ലയിൽ ആരംഭിച്ച ട്രാൻസ്‌പോർട്ട് കൺട്രോൾ റൂം വഴിയും ഓൺലൈനായും ലഭിച്ച 430 അപേക്ഷകളിൽ 372 വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിച്ചു.
വാഹന പെർമിറ്റിനുള്ള അപേക്ഷകൾ കൊവിഡ് -19 ജാഗ്രത- പ്രോഗസ്റ്റീവ് വെബ് അപ്ലിക്കേഷൻ വഴിയും നേരിട്ട് കൺട്രോൾ റൂമുകളിലും സമർപ്പിക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി https://covid19jagratha.kerala.nic.in/home/addEssentialservices എന്ന ലിങ്ക് ഉപയോഗിച്ചോ അതത് താലൂക്ക് കൺട്രോൾ റൂം സന്ദർശിച്ചോ അപേക്ഷ നൽകാം. ജില്ലാ ഗതാഗത കൺട്രോൾ റൂം: 0495-2374713, 8547616015, താമരശ്ശേരി താലൂക്ക് കൺട്രോൾ റൂം: 9446309607, 0495-2223088, വടകര താലൂക്ക് കൺട്രോൾ റൂം: 9495101960, 0496-2522361, കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം: 9847300722, 0496- 262023.