team

പേരാമ്പ്ര: പേരാമ്പ്ര കല്ലോട് സി.കെ.ജി കോളേജിൽ രാവിലെ കളിക്കാനെത്തുന്ന യുവാക്കളുടെ കൂട്ടായ്മയായ മോണിംഗ് ബ്രദേഴ്‌സ് ഫുട്‌ബാൾ ടീം താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ഭക്ഷണ വിതരണം തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗികൾക്കു പുറമെ കുട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകുന്നുണ്ട്. ലോക്ക് ഡൗൺ കഴിയന്നതു വരെ ഭക്ഷണ വിതരണം ചെയ്യുമെന്ന് ടീം അംഗങ്ങൾ അറിയിച്ചു. മോണിംഗ് ബ്രദേഴ്‌സ് മാനേജർ രഞ്ചു കോരങ്കണ്ടി ഭക്ഷണം ഡ്യൂട്ടി നഴ്സിന് കൈമാറി. ഗിരീഷ് പേരാമ്പ്ര, സാജു, വി.കെ. രതിഷ്, ഇ.ഷാഹി, നൗഫൽ ഫൈൻ ഗോൾഡ്, കെ.എം.സുര എന്നിവർ സംബന്ധിച്ചു.