r0-ad

വടകര: അറക്കിലാട് റോഡിൽ വയൽപീടികയ്ക്കു പടിഞ്ഞാറു ഭാഗത്തെ വെള്ളക്കെട്ട് മണ്ണിട്ട് നികത്തുന്നതിനെതിരെ പരാതിയുമായി വെള്ളപ്പൊക്ക നിവാരണ കർമ്മ സമിതി രംഗത്ത്. മഴക്കലത്ത് ഏറെ വെള്ളം സംഭരിക്കുന്ന ഇവിടം നികത്തിയാൽ വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരുമെന്ന് സമിതി തഹസിൽദാർക്കും ആർ.ഡി.ഒ വിനും സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ അറക്കിലാട് റോഡിന്റെ ഇരുവശങ്ങളിലുമായുള്ള 45 കുടുംബങ്ങൾക്ക് വീടൊഴിയേണ്ടി വന്നിരുന്നു. വെള്ളം താഴുന്നതുവരെ അറക്കിലാട് ഭാഗത്തേക്ക് വാഹനങ്ങളും ഓടിയിരുന്നില്ല. ഈ വെള്ളക്കെട്ട് നികത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

നിയമാനുസൃതമല്ലാതെ നടത്തുന്ന പ്രവൃത്തി തടയണമെന്നും മണ്ണുമായെത്തുന്ന ടിപ്പർ ലോറികൾ പിടിച്ചെടുക്കണമെന്നും കർമ്മസമിതി ചെയർമാൻ കുനിയിൽ മനോഹരൻ, കൺവീനർ വടക്കയിൽ റഫീഖ് എന്നിവർ ആവശ്യപ്പെട്ടു.