രാമനാട്ടുകര: കൊടുംചൂടിൽ ഭക്ഷണവും വെള്ളവും കിട്ടാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപൂച്ചയെ വനപാലകർക്ക് കൈമാറി. ഇന്നലെ രാമനാട്ടുകര നിസരി ജംഗ്ഷന് സമീപം പാലിയാട്ട് അയ്യപ്പന്റെ സ്ഥലത്താണ് അന്യ സംസ്ഥാന തൊഴിലാളികൾ കാട്ടുപൂച്ചയെ കണ്ടത്. പിന്നീട് നാട്ടുകാരെ അറിയിക്കുകയായിരുന്നു. കാട്ടുപൂച്ചയെ വനപാലകരെത്തി താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.