കോഴിക്കോട്: വിശന്നു കഴിയുന്നവർക്ക് ഭക്ഷണപ്പൊതി എത്തിക്കുന്നവരെയും രോഗികൾക്ക് മരുന്ന് എത്തിക്കുന്ന വൈറ്റ് ഗാർഡിനെയുമെല്ലാം പ്രതികളാക്കുന്ന സർക്കാർ നടപടി മാനവിക മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ പറഞ്ഞു.
കൊയിലാണ്ടിയിൽ തീരദേശത്ത് ഭക്ഷണം എത്തിക്കാൻ നേതൃത്വം നൽകിയ എം.എസ്.എഫ് നേതാവ് ആസിഫ് കലാമിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും.
പ്രവാസിയും ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തതും ഭക്ഷണക്കിറ്റ് വിതരണത്തിന്റെ പേരിലാണ്. നിയമവിധേയമായി സന്നദ്ധസേവനം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് മുനീർ പറഞ്ഞു.