കുറ്റ്യാടി: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് 25 ലക്ഷം രൂപ നൽകി.
ബാങ്കിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബാങ്ക് പ്രസിഡന്റിന്റെ ഓണറേറിയം എന്നിവ കൂടി ചേർത്താണ് 25 ലക്ഷം രൂപ കൈമാറിയത്. ബാങ്ക് പ്രസിഡന്റ് കെ.കൃഷ്ണനിൽ നിന്ന് ചെക്ക് സഹകരണ അസി: രജിസ്ട്രാർ (പ്ലാനിംഗ്) എ.കെ.അഗസ്തി ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി ദയാനന്ദൻ, അസി. സെക്രട്ടറി കെ.ടി.വിനോദൻ, ചീഫ് എക്കൗണ്ടന്റ് എം.ഗീത, ബ്രാഞ്ച് മാനേജർമാരായ വി.പി.മോഹൻകുമാർ, എൻ.കെ.രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.