photo

ഇയ്യാട്: ബസ്സപകടത്തിൽ സാരമായി പരിക്കേറ്റ് എട്ട് മാസത്തോളമായി ചികിത്സയിലായിരുന്ന കണ്ടക്ടർ ഇയ്യാട് മുരിക്കണംകുന്ന് ചെങ്ങളംകണ്ടി സി.പി.വീരേന്ദ്രൻ (53) മരിച്ചു.
എരമംഗലം - ബാലുശ്ശേരി - കൂട്ടാലിട റൂട്ടിലോടുന്ന നാഷണൽ ബസ് കണ്ടക്ടറായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 17 ന് ബാലുശ്ശേരി ഹൈസ്കൂൾ റോഡിലായിരുന്നു അപകടം.

പരേതനായ ചെങ്ങളംകണ്ടി പുറായിൽ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ലസ്‌ലി (ലാലി). മക്കൾ: ആദിശ്രീ, ആദിത്യനാഥ് (ഇരുവരും കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികൾ).

സഹോദരങ്ങൾ: വത്സല, കോമള, ശിവദാസൻ, ദിനേശൻ, സതി, രജിത, പരേതയായ ഹേമലത.
സഞ്ചയനം ബുധനാഴ്ച.