സന്നദ്ധസേവനത്തിന് 150 പ്രവർത്തകർ
കോഴിക്കോട് : ലോക്ക് ഡൗൺ വേളയിൽ വീട്ടിൽ നിന്നു പുറത്തിറങ്ങാനാവാതെ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കാൻ മൊബൈൽ ആപ്പുമായി ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി.
'ഗെറ്റ് എനി' (getany) എന്ന ആപ്പിലൂടെ അത്യാവശ്യ സേവനം തേടാം.
ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് സേവനം ലഭ്യമാക്കുന്നത്. നഗരസഭയിലെ 15 കേന്ദ്രങ്ങളിലായി പത്ത് പേരടങ്ങിയ ഡി.വൈ.എഫ്.ഐ സ്‌ക്വാഡ് സദാ സമയം ഈ ആപ്പിലൂടെ അവശ്യവസ്തുക്കൾ ഡെലിവറി ചെയ്യാനായുണ്ടാവും.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് മൊബൈൽ ആപ്പ് പുറത്തിറക്കി.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ആപ്പ് നിർമ്മാതാവ് ജംഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
കൊവിഡ് - 19 പ്രതിരോധരംഗത്ത് തുടക്കം മുതൽ സർക്കാർ നിർദ്ദേശങ്ങളും വേണ്ട മുൻ കരുതലുകളുമെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലയിലുടനീളം അവശ്യ സാധനങ്ങളും മരുന്നുകളും എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.
ഡി.വൈ.എഫ്.ഐ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഐ.ടി മേഖലയിലെ യുവസംരംഭകരായ അരുൺ രാജ്, രാജു ജോർജ്ജ്, ജംഷിദ് എന്നിവരാണ് ഈ സേവനത്തിന് പിന്നിൽ പ്രവർത്തിച്ചത്..
www.getanyapp.com എന്ന വെബ് സൈറ്റ് വഴിയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ടും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
https://play.google.com/store/