azhiyur

വടകര: അഴിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വടകര അഗ്നിശമന സേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും സംയുക്തമായി അണുനശീകരണം നടത്തി. മുക്കാളി റെയിൽവേ സ്റ്റേഷൻ, ചോമ്പാൽ പൊലീസ് സ്റ്റേഷൻ, എസ്.ബി.ഐ പരിസരം, അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. അഗ്നിശമനസേന ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരായ പ്രീയേഷ്, രാഹുൽ റിഗിൽ, നിജീഷ്, ഷൈജു എന്നിവർ പങ്കെടുത്തു. 240 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, റേഷൻ കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രം, മാവേലി സ്റ്റോർ, പൊലീസ് സ്റ്റേഷൻ, പ്രധാന ടൗണുകൾ എന്നിവിടങ്ങളും അണുവിമുക്തമാക്കി.