കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാർഡ് സംസ്ഥാന കോ ഓർഡിനേറ്ററുമായ വി.വി മുഹമ്മദലിക്കെതിരെ കേസെടുത്ത നാദാപുരം എസ്.ഐ യുടെ നിലപാട് അപലപനീയമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ കുറ്റപ്പെടുത്തി.
സന്നദ്ധ പ്രവർത്തനത്തിന് പാസ് അനുവദിക്കുമെന്ന സർക്കാർ അറിയിപ്പ് അനുസരിച്ചാണ് മുഹമ്മദലി പൊലീസിനെ സമീപിച്ചത്. എന്നാൽ പാസ്സ് നൽകിയില്ലെന്ന് മാത്രമല്ല അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് മുതിരുകയും ഒടുവിൽ കേസെടുക്കുകയുമാണ് എസ്.ഐ ചെയ്തത്. ജനപ്രതിനിധി കൂടിയായ വി.വി മുഹമ്മദലിക്കെതിരെ കേസെടുത്ത നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ല.
നിത്യരോഗികൾക്ക് വേണ്ടി മരുന്നെത്തിച്ച് കൊടുക്കാൻ പ്രവർത്തിക്കുന്ന വൈറ്റ് ഗാർഡിനോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.