
കോഴിക്കോട്: ഈ വർഷത്തെ ചൈത്രമാസ വിഷു സംക്രമ ഫലം പണിക്കർ സർവീസ് സൊസൈറ്റി യോഗം പ്രഖ്യാപിച്ചു. രാജ്യത്ത് വ്യാപിച്ച മഹാമാരി ജൂൺ മുപ്പതിനു ശേഷം ശാന്തമകുമെന്നും സമൃദ്ധി കൈവരിക്കുമെന്നും വിഷു ഫലത്തിൽ പറയുന്നു. വിഷു ദിനത്തിൽ പുലർച്ചെ 4.30 മുതൽ 5.45 വരെ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിലവിളക്ക് കൊന്നപ്പൂവ്, കണിവെള്ളരി, ഉടച്ച നാളികേരം, അരി, കോടിമുണ്ട്, അഷ്ടമംഗലം,സ്വർണനാണയം എന്നിവയൊരുക്കി കണി കാണണമെന്ന് പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ. മുരളീധര പണിക്കർ, ജനറൽ സെക്രട്ടറി ഇ.എം. രാജാമണി എന്നിവർ പറഞ്ഞു. മേയ് 17ന് നടത്താൻ തീരുമാനിച്ച പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം മാറ്റി. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. യോഗത്തിൽ വൈസ് ചെയർമാൻ ചെലവൂർ ഹരിദാസ പണിക്കർ, ജ്യോതിഷ സഭ ചെയർമാൻ എം.പി. വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ എന്നിവർ പങ്കെടുത്തു.