മാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീട്ടുകിണറിൽ രണ്ട് കാട്ടുപോത്തുകൾ വീണു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇതിൽ ഒന്ന് ചത്തു. നാല് മാസം പ്രായമുള്ള പോത്ത് ആണ് ചത്തത്. ഒന്നിനെ രക്ഷപ്പെടുത്തി
തോൽപ്പെട്ടി വനത്തിൽ കൊണ്ടുവിട്ടു.
മാനന്തവാടി റെയിഞ്ച് ഓഫീസർ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി.വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊണ്ടർനാട് പൊലീസും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ദിവസം രണ്ട് കാട്ടാനകൾ മേപ്പാടിിൽ കുളത്തിൽ വീണിരുന്നു. ഇവയെ കരകയറ്റി വനത്തിൽ വിട്ടു.