rice-smuggling

കോഴിക്കോട്: അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ ജില്ലയിൽ പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു. ജില്ലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് ബില്ലുകൾ പരിശോധിച്ച ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയത്.

 അമിത വില വാങ്ങിയാൽ കുടുക്കാം

അവശ്യ സാധനങ്ങൾ വാങ്ങുമ്പോൾ ശരാശരിയിൽക്കൂടുതൽ വില ഈടാക്കിയാൽ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷൻ വഴിയോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ വിളിച്ചോ പരാതികൾ അറിയിക്കാം.

പരിശോധനയ്‌ക്കായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌ക്വാഡുകൾ രൂപീകരിച്ചു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിംഗ് ഓഫീസറുടെ പരിധിയിൽ നോർത്ത്, സൗത്ത് എന്നിവിടങ്ങളിൽ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചത്. അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് അധികൃതർ വിവിധ കടകളിൽ പരിശോധന നടത്തുന്നുണ്ട്.

അമിത വില ഈടാക്കിയാൽ കട അടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്‌ത്തിവെപ്പും ശ്രദ്ധയിൽ പെട്ടാൽ സിവിൽ സപ്ലൈസ് അധികൃതരെ അറിയിക്കാം. പരാതി അറിയിക്കേണ്ട നമ്പർ: താലൂക്ക് സപ്ലൈ ഓഫീസർ കോഴിക്കോട്- 9188527400, സിറ്റി റേഷനിംഗ് ഓഫീസർ സൗത്ത്- 9188527401, സിറ്റി റേഷനിംഗ് ഓഫീസർ നോർത്ത്- 9188527402, താലൂക്ക് സപ്ലൈ ഓഫീസർ കൊയിലാണ്ടി- 9188527403, താലൂക്ക് സപ്ലൈ ഓഫീസർ വടകര- 9188527404, താലൂക്ക് സപ്ലൈ ഓഫീസർ താമരശ്ശേരി- 9188527399.

 വില നിലവാരം പ്രദർശിപ്പിക്കണം
പരിശോധന ഉദ്യോഗസ്ഥ‌ർക്ക് മുന്നിൽ പച്ചക്കറി ചില്ലറ വ്യാപാരികൾ പർച്ചേസ് ബിൽ ഹാജരാക്കണം. എല്ലാ കടകളിലും വിലനിലവാരം പ്രദർശിപ്പിക്കണം.

 പുതുക്കിയ ചില്ലറ വില (കിലോയ്‌ക്ക്)

മട്ട അരി: 39-45 രൂപ

കുറുവ: 34-43

ജയ: 41-44

കയമ:100-115

പച്ചരി: 28-38

ചെറുപയർ: 110-129

ഉഴുന്ന് പരിപ്പ്: 120-125

തുവരപ്പരിപ്പ്: 96-110

കടല: 68-88

മുളക്: 250-280

മുളക് ഞെട്ടിയുള്ളത്: 175

മല്ലി: 88-105

പഞ്ചസാര: 40-42

സവാള: 26-28 രൂപ

വെളിച്ചെണ്ണ: 170-199

മൈദ: 35-37

റവ: 38-40

ആട്ട: 35

പൊടിയരി: 46-55

ഉലുവ: 80

പുളി: 130-180