കുറ്റ്യാടി : കൊവിഡ് ജനതയെ ഒന്നാകെ വീടകങ്ങളിലേക്ക് ഒതുക്കിയെങ്കിലും തോറ്റുകൊടുക്കാൻ സബീഷ് മാസ്റ്റർക്ക് മനസ്സില്ല. കൊറോണ വൈറസ് മനുഷ്യനെ ആർത്തിയോടെ പ്രണയിച്ച് കൊല്ലുന്ന അപ്‌സരസിനോട് ഉപമിച്ച് കവിതയെഴുതി പ്രതികാരം ചെയ്യുകയാണ് ഈ അദ്ധ്യാപകൻ. 'പ്രണയിനി 'യെന്നു പേര് നൽകിയ കവിതയിൽ ആധുനിക മനുഷ്യന്റെ കപട ചേഷ്ടകളെക്കുറിച്ചും
പ്രതിപാദിക്കുന്നുണ്ട്. കുറ്റ്യാടിയിലെ ഒരു സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനായ സബീഷ് തൊട്ടിൽപാലം
നിരവധി കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാതല കേരളോത്സവ വേദികളിൽ കവിത ,കഥ രചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'പട്ടങ്ങൾ' എന്ന കവിതാ സമാഹാരത്തിന്ന് പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ബലൂണുകൾ ,പൂച്ചകൾ,
ചോദ്യം, നേരം, കറുപ്പ് , കടൽ ,പല്ലി ,തുടങ്ങിയ കവിതകൾ സബീഷ് തൊട്ടിൽപാലത്തിന്റെ മികച്ച രചനകളാണ്.