img202004

മുക്കം: ലോക്ക് ഡൗൺ കാലത്തും സാമൂഹ്യ സേവന രംഗത്ത് സജീവമായി മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. വാഹനം കിട്ടാതെ വിഷമിക്കുന്ന രോഗികളെ ആംബുലൻസിൽ ആശുപത്രികളിലും തിരിച്ച് വീടുകളിലെത്തിച്ചും നിർദ്ധനർക്ക് മരുന്നു വാങ്ങി നൽകിയും ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകയാവുകയാണ്. രോഗികൾക്കുവേണ്ടി വാഹനമാവശ്യപ്പെടുന്ന വിളി വന്നാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ട്രസ്റ്റിന്റെ ആംബുലൻസ് എത്തുകയായി. ഡ്രൈവർമാരില്ലാത്ത സമയമാണെങ്കിൽ ട്രസ്റ്റ് ചെയർമാനും യശ:ശരീരനായ മൊയ്തീൻകോയ ഹാജിയുടെ മകനുമായ അബ്ദുൽ ജലീൽ ഡ്രൈവറായി മാറും. ഭക്ഷണത്തിനോ മറ്റ് അവശ്യ വസ്തുക്കൾക്കോ വേണ്ടി വിളിക്കുന്നവരെയും ട്രസ്റ്റ് കൈയൊഴിയാറില്ല. മുക്കം നഗരസഭയിലെ അഗസ്ത്യൻ മുഴി, തൂങ്ങുമ്പുറം,അഗസ്ത്യൻമുഴി തടപ്പറമ്പ്, പെരുമ്പടപ്പ്, കുറ്റിപ്പാല, രാജീവ് ഗാന്ധി കോളനി, കിഴക്കുമ്പാടം, മണാശ്ശേരി, മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരം, ഓമശ്ശേരി, കാരശ്ശേരി, ആനയാംകുന്ന്, മുണ്ടയിൽ, മുരിങ്ങമ്പുറായി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ട്രസ്റ്റ് ഇതിനകം പച്ചക്കറികളടക്കമുള്ള ഭക്ഷ്യഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി. ഭക്ഷണത്തിനും മരുന്നിനും വിഷമിക്കുന്നവരെ സഹായിക്കുന്നതിന് ട്രസ്റ്റ് പദ്ധതി ആവിഷ്കരിക്കുമെന്ന് ചെയർമാൻ അബ്ദുൽ ജലീൽ പറഞ്ഞു. ഫോൺ: 9947418000, 9947438000.