അമ്പലവയൽ : ലോക്ഡൗൺ കാലത്ത് വീടുകളിലിരകക്കുന്നവരുടെ ശ്രദ്ധ കൃഷിയിലേക്ക് കേന്ദ്രീകരിക്കുന്നതിനും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനുമായി അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം നവീന കൃഷി രീതികളുമായി രംഗത്ത്.
വിവിധ ചെറുകിട കൃഷിരീതികൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാനും സാങ്കേതിക ഉപദേശങ്ങൾ നൽകാനും വേണ്ടി ഹെൽപ്പ് ലൈൻ പ്രവർത്തനം തുടങ്ങി.
പുരയിട കൃഷി, പച്ചക്കറി കൃഷി, വെർട്ടിക്കൽ ഫാമിംഗ്, ടെറസിലെ പച്ചക്കറി കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നൽകുന്നത്. കൃഷി പരിപാലന മുറകളെക്കുറിച്ചുള്ള വീഡിയോകൾ കാർഷിക സർവ്വകലാശാലയുടെ വെബ്‌സൈറ്റിൽ നിന്നും, വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും ലഭിക്കും.