കുന്ദമംഗലം: നാട്ടുകാർക്കൊപ്പം നിൽക്കുന്ന വാർഡ് മെമ്പർ എന്ന പ്രയോഗം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 23ാം വാർഡിലെ എം.ബാബുമോന്റെ കാര്യത്തിൽ നൂറിൽ നൂറാണ്. കൊവിഡ് രോഗ ഭീതിയിൽ ലോക്കായിപ്പോയ നാട്ടുകാരുടെ പട്ടിണി മാറ്റാൻ വാർഡിലെ മുന്നൂറോളം കുടുംബങ്ങൾക്ക് പഞ്ചസാരയും, ചായപ്പൊടിയും, പരിപ്പും, ഉള്ളിയും ഉൾപ്പെടെ അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ നൽകി മാതൃക കാട്ടുകയാണ് ഈ ജനകീയ മെമ്പർ. ഇതിനായി തന്റെ വിശാല സൗഹൃദ ബന്ധം ഉപയോഗപ്പെടുത്തി. വാഹനത്തിൽ ഓരോ വീടിന് മുമ്പിലും കിറ്റുകൾ എത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. തുടക്കം മുതലെ വികസനത്തിന്റെ പുതിയ ചരിതങ്ങൾ തീർത്ത മെമ്പറുടെ ഈ കാരുണ്യ കൈയൊപ്പിനെ സ്‌നേഹ കണ്ണുനീർ പൊഴിച്ച് വരവേൽക്കുകയാണ് നാട്ടുകാർ. കിറ്റ് വിതരണത്തിന് ഒ.ഹുസൈൻ, കെ.കെ.ഷമീൽ, കോണിക്കൽ സുബ്രമണ്യൻ, ടി.പി.നിധീഷ്, സിജിത്ത് കുട്ടാണി, പി.അർഷാദ്, ആക്കിൽ വിജയൻ, കെ.ഷിബു, കെ.അനീഷ്, മുരളീധരൻ, ബിജു കീപ്പോട്ടിൽ, ജസ്ലിൻ (മാളു), അൽത്താഫ് പാച്ചോലക്കൽ എന്നിവരും മെമ്പറോടൊപ്പമുണ്ട്.