mask

പയ്യോളി: ദണ്ഡിയാത്രയുടെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. മുജേഷ് ശാസ്ത്രി, ഏഞ്ഞിലാടി അഹമ്മദ്, ടി.എം.ബാബു എന്നിവർ സംബന്ധിച്ചു.

വയോമിത്രം ഓഫീസിലേക്ക് മാസ്ക് നൽകി

പയ്യോളി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുനിസിപ്പാലിറ്റി വയോമിത്രം ഓഫീസിലേക്ക് മാസ്ക് നൽകി. മണ്ഡലം പ്രസിഡന്റ് സബീഷ് കുന്നങ്ങോത്തിൽ നിന്ന് ഡോ: പി.എം.ഹർഷാദ് ഏറ്റുവാങ്ങി. ടി.എം.ബാബു, വയോമിത്രം കോ ഓഡിനേറ്റർ എം.രാജീവൻ എന്നിവർ സംബന്ധിച്ചു.